ആലുവ: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചൂർണിക്കര പഞ്ചായത്തിലെ 13 -ാം വാർഡിൽ അമ്പാട്ടുകാവ് മുള്ളങ്കുഴി അങ്കണവാടി സ്മാർട്ടാക്കി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, റുബി ജിജി, അംഗങ്ങളായ റംല അലിയാർ, പി.എസ്. യൂസഫ്, ലീന ജയൻ, സബിത സുബൈർ, ലൈല അബ്ദുൾഖാദർ, അഡിഷണൽ സി.ഡി.പി.ഒ ഡോ. ജയന്തി പി. നായർ, സി.വി. വിനില, പ്രിയ അശോക് എന്നിവർ സംസാരിച്ചു.