കൊച്ചി: പാവക്കുളം ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 16ന് പ്രത്യേക പരിപാടികളോടെ നടക്കും. ക്ഷേത്രം മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി കാർമ്മികത്വം വഹിക്കും. 15ന് രാവിലെ 5ന് ഗണപതിഹോമം, അഷ്ഠാഭിഷേകം, 8ന് പൂമൂടൽ, വൈകിട്ട് 5ന് കലൂർ പാട്ടുപുരക്കൽ ദേവീക്ഷേത്രത്തിൽ നിന്ന് ദിവ്യതാലി വഹിച്ചുകൊണ്ടുള്ള ശോഭായാത്ര, ദേവിക്ക് ദിവ്യതാലി ചാർത്തി വിശേഷാൽ ദീപാരാധന എന്നിവയാണ് ചടങ്ങുകൾ. വിഷുദിവസം രാവിലെ 5ന് കണിദർശനം ഉണ്ടാകും.