മുവാറ്റുപുഴ: മുവാറ്റുപുഴ നിർമല കോളേജ് കായിക വിഭാഗം മേധാവി ഡോ. ജെ. സന്തോഷിന് യാത്ര അയപ്പ് നൽകി. രണ്ട് പതിറ്റാണ്ട് നീണ്ട അദ്ധ്യായന ജീവിതം അവസാനിപ്പിച്ചപ്പോൾ ഹൃദ്യമായ യാത്ര അയപ്പാണ് പൂർവ്വവിദ്യാർത്ഥികൾ നൽകിയത്.

നീണ്ട 22 വർഷത്തെ അദ്ധ്യായന ജീവിതത്തിൽ 1500 ഓളം കായിക താരങ്ങൾക്ക് ഡോ.സന്തോഷ് ജെ. മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. ഐ.എസ്.എൽ ജംഷഡ്പൂർ എഫ്‌.സിയുടെ താരവും ഇന്ത്യൻ ഗോൾ കീപ്പറുമായ ടി.പി. രഹനേഷ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കോളേജ് പ്രിൽസിപ്പൽ ഡോ. കെ. വി. തോമസ് ആശംസനേർന്ന് സംസാരിച്ചു. കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കായിക വിഭാഗം മേധാവി പ്രൊഫ. ഫ്രാൻസിസ് കെ. ജെ, സ്പോർട്‌സ് കൗൺസിൽ പരിശീലകൻ അൻവർ സാദത്ത്, മുഹമ്മദ് റഫീക്ക് എന്നിവർ പങ്കെടുത്തു.