നെടുമ്പാശേരി: 'കെ- റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന യാത്രയ്ക്ക് കരിയാട് ജംഗ്ഷനിൽ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.. ജാഥാ ക്യാപ്റ്റൻ ടിറ്റോ ആന്റണിയെ സ്വീകരിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ, ഡി.സി.സി ഭാരവാഹികളായ വി.പി. ജോർജ്, എം.ജെ. ജോമി, പി.ബി. സുനീർ, ബിനീഷ് കുമാർ, ലിന്റോ പി. ആന്റു, ജിൻഷാദ് ജിന്നാസ്, അബ്ദുൾ റഷീദ്, എം.എ. ഹാരിസ്, രാജേഷ് പുത്തനങ്ങാടി എന്നിവർ സംസാരിച്ചു. നിർദ്ദിഷ്ട സിൽവർ ലൈൻ കടന്ന് പോകുന്ന പ്രദേശത്ത് കൂടി നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് ജാഥ കടന്ന് പോയത്.