മൂവാറ്റുപുഴ: കര, നാവിക, വ്യോമ സേനയിലെ അംഗങ്ങൾക്കും വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും സൗജന്യ നിരക്കിലുള്ള ആയുർവേദ ചികിത്സ നൽകുന്ന ആയുർവേദ ഹോസ്പ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷൻ കേരളയുടെ പദ്ധതി സംവർത്തിക ആയുർവേദ ആശുപത്രിയിൽ തുടക്കമായി.
കിടത്തി ചികിത്സയുടെ ഭാഗമായി വരുന്ന മുറി വാടക, തെറാപ്പി ചാർജ്ജുകൾ, വൈദ്യപരിശോധനാ ഫീസ് എന്നിവയിൽ 25% തുക ഇളവ് നൽകുന്ന പദ്ധതിയാണിത്. എൻ. എ. ബി. എച്ച് അംഗീകാരമുള്ളതും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ക്യാഷ്-ലെസ്, റീ ഇംബേഴ്സ്മെന്റ് സൗകര്യങ്ങൾ ഉള്ളതുമായ മൂവാറ്റുപുഴയിലെ ഏക ആയുർവേദ ആശുപത്രിയാണ് സംവർത്തിക. സൈനിക മിത്രം പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി ഔദ്യോഗീക രേഖയുടെ കോപ്പി ഹാജരാക്കേണ്ടതാണ്.