shafi

ആലുവ: കനാലിൽവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ളസ് ടു വിദ്യാർത്ഥി എടത്തല നാലാംമൈൽ നീരേലിൽ സലീമിന്റെ മകൻ മുഹമ്മദ് ഷാഫി (18) നിര്യാതനായി. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ആഴമേറിയ കനാലിലേക്ക് ബോധരഹിതനായി വീഴുകയായിരുന്നു. കനാലിൽനിന്ന് പുറത്തെടുത്ത ഷാഫിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയിൽ മരണമടഞ്ഞു. കുട്ടമശേരി ഗവ.എച്ച്.എസ്.എസ് പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: റംല. സഹോദരി: ഷാഫിന.