നെടുമ്പാശേരി: ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്ക് പറമ്പയത്ത് ആരംഭിച്ച വിഷു ഈസ്റ്റർ ചന്ത ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ എം.ആർ. സത്യൻ, പി.സി. സതീഷ് കുമാർ, ശാന്താമണി, എം.കെ. പ്രകാശൻ, എൻ. അജിത്കുമാർ, മിനി ശശികുമാർ, മൻസൂർ കുഞ്ഞുമുഹമ്മദ്, സെക്രട്ടറി ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെ അരി ഉൾപ്പടെ 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് പൊതുമാർക്കറ്റിനേക്കാൾ 40 ശതമാനം വിലക്കുറവിൽ നൽകുന്നത്.