കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജിലെ എം.ബി.എ വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയവരെ ഗുരുകുലം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡന്റ് കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, മാനേജ്മെന്റ് വിഭാഗം അക്കാഡമിക് അഡ്വൈസർ ഡോ. കെ.എസ്. ദിവാകരൻ നായർ, ഓണററി ഡയറക്ടർ ഡോ. എ.സി. ബിജു തുടങ്ങിയവർ സംസാരിച്ചു. മാനേജ്മെന്റ് വിഭാഗം മേധാവി പ്രൊഫ. മിൽന സൂസൻ ജോസഫ്, ദേവി ശേഖർ എന്നിവർക്കാണ് ഡോക്ടറേറ്റ് ലഭിച്ചത്.