ആലുവ: കടുങ്ങല്ലൂർ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. വൈകിട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്.

രാത്രി 9 ന് ന് തിരുവാല്ലൂർ ശ്രീ മഹാദേവന്റെ എഴുന്നള്ളത്തും കൊടി പുറത്ത് വിളക്കും.

15ന് പുലർച്ചെ മൂന്നിന് വിഷുക്കണി, 8.30ന് മുന്ന് ഗജവീരൻമാർ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്, രാത്രി ഒൻപതിന് വിഷുവിളക്ക് എന്നിവ നടക്കും. 16ന് 11.30ന് പ്രസാദ ഊട്ട്, രാത്രി 7.30ന് ചിരിമാരി. 17ന് രാത്രി 730 ന് മേജർസെറ്റ് കഥകളി. 18ന് വൈകിട്ട് ഏഴിന് തിരുവാതിരകളി, നൃത്തങ്ങൾ, 19ന് രാവിലെ 9ന് മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്, 20ന് വലിയ വിളക്ക് ഒൻപത് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് നാലിന് പകൽപ്പൂരം, തുടർന്ന് വർണ്ണശബളമായ കുടമാറ്റം, 6.30ന് 'ആൽത്തറ പാണ്ടിമേളം,

21ന് രാവിലെ 6.30 നും 7നും മദ്ധ്യേ തൃക്കൊടിയിറക്കം.10ന് ആറാട്ടു സദ്യ. വൈകിട്ട് നാലിന് മൂന്ന് ഗജവീരൻമാരുടെ അകമ്പടിയോടെ ആറാട്ടിനെഴുന്നള്ളിപ്പ്. തുടർന്ന്ആലുവ മഹാദേവസന്നിധിയായ പൂർണ്ണാനദി പെരിയാറിൽആറാട്ട്.