ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ ഏഴുപേർക്ക് പരിക്കേറ്റു. പറവൂർ കവലയിൽ ടിപ്പർ ലോറി ബുള്ളറ്റിൽ ഇടിച്ച് റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ തൃപ്പൂണിത്തുറ ശ്രീനന്ദനം വീട്ടിൽ മദനചന്ദ്രൻ (54), മാളികംപീടികയിൽ ബൈക്ക് മറിഞ്ഞ് എടവനക്കാട് വാരികാട്ട് വീട്ടിൽ ഉമ്മർ (56), എടവനക്കാട് വാഴതറ വീട്ടിൽ രാജേഷ് (45), തോട്ടക്കാട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അസം സ്വദേശി ഹബീയുള്ള (27), പറമ്പയത്ത് കാറിടിച്ച് വഴി യാത്രക്കാരി കപ്രശേരി മനയംപിള്ളിവീട്ടിൽ ജോ മരിയ (24) എന്നിവർക്ക് പരിക്കേറ്റു. കളമശേരിയിൽ ബൈക്ക് മറിഞ്ഞ് തിരുവല്ല സ്വദേശി പാലമൂട്ടിൽ അബ്ദുല്ലത്തീഫിന്റെ മകൻ അബ്ദുല്ല (26), പറവൂർ കവലയിൽ സ്‌കൂട്ടർ മറിഞ്ഞ് ഇടപ്പള്ളി കുരിശുവീട്ടിൽ പോളിന്റെ മകൾ ബിബിയ (22) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.