supplyco

കൊച്ചി: സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ മേള തുടങ്ങി. മിതമായവിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കാൻ 70 വിപണന കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്.

ഗ്രാമങ്ങളിൽ ഉത്പന്നങ്ങൾ എത്തിക്കാൻ സപ്ലൈകോ മാവേലി മൊബൈൽ വില്പനശാലകൾ പ്രവർത്തിക്കുന്നുണ്ട്. കൊച്ചി, മൂവാറ്റുപുഴ, എറണാകുളം എന്നിവിടങ്ങളിൽ മൊബൈൽ വിപണനശാലകളുമുണ്ട്. സപ്ലൈകോ ശബരി ബ്രാൻഡ് ഉത്പന്നങ്ങളും വിപണിയിലുണ്ട്. വിപണി മേയ് മൂന്നുവരെ പ്രവർത്തിക്കും.

വിലവിവരം

പരിപ്പ് : 43 രൂപ/ കിലോ

ചെറുപയർ : 74 രൂപ.

പഞ്ചസാര : 22 രൂപ