കോലഞ്ചേരി: മലങ്കരസഭ കേസിൽ പൊതുജനാഭിപ്രായം ക്ഷണിച്ചു കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതിലുള്ള പ്രതിഷേധം ഓർത്തഡോക്സ് കണ്ടനാട് വെസ്റ്റ് ഭദ്രാസന പൊതുയോഗം രേഖപ്പെടുത്തി. കോലഞ്ചേരി പ്രസാദം സെന്ററിൽ ഭദ്രാസന സെകട്ടറി ഫാ. ജോസ് തോമസ് പൂവത്തുങ്കൽ അദ്ധ്യക്ഷനായി. മാനേജിംഗ് കമ്മിറ്റി അംഗവും ഭദ്രാസന കൗൺസിൽ അംഗവുമായ അജു മാത്യു പുന്നയ്ക്കൽ, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യൻ, വികാരിമാരായ ജോൺ തേനുങ്കൽ, റോബിൻ മർക്കോസ്, ജസ്റ്റിൻ തോമസ്, അഡ്വ. മാത്യു പി. പോൾ, റോയി കെ. വർഗീസ്, സജി വർക്കിച്ചൻ തുടങ്ങിയവർ സംസാരിച്ചു. സുപ്രീം കോടതി വിധി അട്ടിമറിക്കുവാനുള്ള സർക്കാർ നിലപാടിനെതിരെ വിപുലമായ പ്രതിഷേധ പരിപാടികൾ നടത്താൻ പൊതുയോഗം തീരുമാനിച്ചു.