കളമശേരി: ഏലൂർ ഈസ്റ്റേൺ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള വിഷു മാറ്റച്ചന്ത ഏലൂർ കിഴക്കുംഭാഗം കണക്കശേരി പറമ്പിൽ ഇന്നും നാളെയും നടക്കും. കണിവെള്ളരിയുൾപ്പെടെയുള്ള പച്ചക്കറികൾ, പഴങ്ങൾ, മത്സ്യം, മാംസം, പൂചെടികൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ വിപണിയിലുണ്ടാകുമെന്ന് സെക്രട്ടറി അബ്ദുൾ കരിം പറഞ്ഞു. ഏലൂർ ഡിപ്പോ പൗരസമിതിയുടെ നേതൃത്വത്തിലുള്ള വിഷു മാറ്റച്ചന്ത 14ന് ഡിപ്പോ സ്റ്റാൻഡിൽ നടക്കും.