കുറുപ്പംപടി: ജില്ലാ കുടുംബശ്രീ മിഷൻ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന അഗ്രിന്യൂട്രൽ ഗാർഡൻ പദ്ധതി പ്രകാരം പച്ചക്കറിത്തൈകൾ മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, ജോസ്.എ.പോൾ, വത്സ വേലായുധൻ, അനാമിക ശിവൻ, സാലി ബിജോയ്, അസി.സെക്രട്ടറി കെ.ആർ.സേതു , സൗമ്യ എന്നിവർ പ്രസംഗിച്ചു.