പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ മൃഗചികിൽസ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കൊമ്പനാട് സ്ഥിതി ചെയ്യുന്ന വെറ്റിനറി ഡിസ്പെൻസറിയെ ലാബോടു കൂടിയ കൂടുതൽ ചികിത്സ ലഭ്യമാക്കുന്ന മൃഗാശുപത്രിയാക്കി ഉയർത്തണമെന്ന് സി.പി.ഐ വേങ്ങൂർ ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എം.പി.ഐ ചെയർപേഴ്സൺ കൂടിയായ കമലാ സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം കെ.കെ. ഷോജൻ അദ്ധ്യക്ഷത വഹിച്ചു.