
കൊച്ചി: ഹൃദ്രോഗബാധയെത്തുടർന്ന് ചികിത്സയിലുള്ള നടനും സംവിധായകനുമായ ശ്രീനിവാസന്റെ ആരോഗ്യനില ഗണ്യമായ പുരോഗതി നേടിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെന്റിലേറ്റർ, ഹൃദയസ്പന്ദനത്തിനുള്ള സംവിധാനങ്ങൾ എന്നിവ നീക്കി. കുടുംബാംഗങ്ങളുമായി സംസാരിക്കാനും കഴിയുന്നുണ്ട്. മാർച്ച് 30ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു