പള്ളുരുത്തി: ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിലെ 75 വയസ് തികഞ്ഞ അംഗങ്ങൾക്കുള്ള പെൻഷൻ വിതരണം ഇന്ന് രാവിലെ 11ന് ബാങ്ക് പ്രസിഡന്റ് ജോൺ റിബല്ലോ നിർവഹിക്കും. അർഹതപ്പെട്ടവർ ബാങ്കിൽ നിന്ന് നൽകിയ പെൻഷൻ കാർഡുമായി ബാങ്ക് ഹെഡ് ഓഫീസിൽ വരണമെന്ന് സെക്രട്ടറി പി.ജെ. ഫ്രാൻസിസ് അറിയിച്ചു.