കോലഞ്ചേരി: എം.ഒ.എസ്.സി നഴ്‌സിംഗ് കോളേജിലെ കമ്യൂണിറ്റി ഹെൽത്ത് നഴ്‌സിംഗ് വിഭാഗവും എൻ.എസ്.എസ് യൂണിറ്റും ചേർന്ന് കടമറ്റം ഗവ. യു.പി സ്‌കൂളിലെ കുട്ടികളുടെ അമ്മമാർക്ക് ജലസംരക്ഷണത്തെക്കുറിച്ചും കുട്ടികളുടെ വിളർച്ചയെക്കുറിച്ചും ഓൺലൈൻ ബോധവത്കരണ ക്ലാസ് നടത്തി. രണ്ടാംഘട്ട പോഷൻ പഖ് വാഡ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ബോധവത്കരണ ക്ലാസ് ഹെഡ്മാസ്റ്റർ പി.എം. സ്ലീബ ഉദ്ഘാടനം ചെയ്തു.