
കളമശേരി: കുസാറ്റിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ തണൽ പാലിയേറ്റീവ് പാരാപ്ലെജിക് കെയർ സൊസൈറ്റി, ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫൗണ്ടേഷൻ സംഘടനകൾ പീപ്പിൾസ് ഫൗണ്ടേഷനുമായി ചേർന്ന് വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാർക്ക് റംസാൻ, വിഷു, ഈസ്റ്റർ പ്രമാണിച്ച് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.
കുസാറ്റ് പ്രോ-വൈസ് ചാൻസലർ ഡോ.പി.ജി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. തണൽ പാലിയേറ്റീവ് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.കെ.ബഷീർ അദ്ധ്യക്ഷനായി. ഓൾ കേരള വീൽചെയർ റൈറ്റ്‌സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി, പീപ്പിൾസ് ഫൗണ്ടേഷൻ കൊച്ചി സിറ്റി കോ-ഓർഡിനേറ്റർ അബ്ദുൽ ഖയ്യും, കുസാറ്റ് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ഡോ.രമ്യ രാമചന്ദ്രൻ, പ്രോഗ്രാം ഓഫീസർ തൃപ്തി എസ്. വാര്യർ, സുകൃത എന്നിവർ സംസാരിച്ചു.