
പെരുമ്പാവൂർ: ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടത്തിയ സംസ്‌കാരിക സമ്മേളനവും പുരസ്‌കാര വിതരണവും ദേവസ്വം ബോർഡ് അംഗം പി.എം തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് റ്റി. ജവഹർ അദ്ധ്യക്ഷത വഹിച്ചു. പ്രഥമ ശ്രീധർമ്മശാസ്താ പുരസ്‌കാരം ക്ഷേത്ര വാദ്യകുലപതി ചേരാനല്ലൂർ ശങ്കരൻ കുട്ടി മാരാർക്ക് നൽകി.
ക്ഷേത്രത്തിലെ തിരുവുത്സവ ആചാരങ്ങളിൽ അവകാശമുള്ള ഞാളൂർ കോട്ട പ്രതിനിധി പട്ടിമറ്റം പുത്തൻകോട്ട പി.വി.അജയകുമാർ കർത്ത, കുഴിപ്പിള്ളിക്കാവ് മാനേജിംഗ് ട്രസ്റ്റി മുരളി വാസുദേവൻ, തെക്കേമഠം സ്വാമി ശരണം വീട്ടിൽ രാമനാഥൻ ഹരിഹരയ്യർ, തുടങ്ങിയവരെയും പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. സെക്രട്ടറി പി. അനിൽകുമാർ, ക്ഷേത്രം മാനേജർ അശോക് കുമാർ, വൈസ് പ്രസിഡന്റ് പി.എസ്. ഗോപാലകൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ ഹരിസ്വാമി, എച്ച്. വരാഹൻ, ജയകുമാർ, ജയചന്ദ്രൻ, ശശികുമാർ, ചന്ദ്രബാബു, രാജേഷ്‌കർത്ത, ബൈജു, ബിപിൻ ദാസ്, രോഹിത് ദിനകർ തുടങ്ങിയവർ നേതൃത്വം നൽകി.