പെരുമ്പാവൂർ: കരൾ മാറ്റിവെക്കപ്പെട്ടവർക്ക് ബ്രാൻഡഡ് കമ്പനികളുടെ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുവാൻ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു സൊസൈറ്റി രൂപീകരിക്കാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. ലിവർ ഫൗണ്ടേഷൻ ഒഫ് കേരളയുടെ എറണാകുളം ജില്ലാ കമ്മിറ്റിയുടെ കുടുംബയോഗം ഉദ്ഘാടനം ചെയ്തു.

മാത്യു മാലിക്കൽ അദ്ധ്യക്ഷത വഹിച്ചു. വീഫോക് സ്ഥാന ചെയർമാൻ പരേതനായ കെ.എസ് ബാബുവിന്റെ മകൾ ഡോ. മഞ്ജു പി. കുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയതു. മുൻ രക്ഷാധികാരി പരേതനായ എ.എസ് നാരായണൻ നായരുടെ പത്നി അംബിക കരൾ ദാതാക്കൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.സംസ്ഥാന ചെയർമാൻ ഫിലിപ്പ്, സെക്രട്ടറി എം.കെ മനോജ് കുമാർ, ട്രഷറർ ബാബു കുരുവിള, ജോയിന്റ് സെക്രട്ടറിമാരായ ദിലീപ് ഖാദി, ശ്രീകുമാർ, കോ ഓഡിനേറ്റർ മോഹനചന്ദ്രൻ, എറണാകുളം ജില്ലാ നിയുക്ത പ്രസിഡന്റ് അഡ്വ. കെ.ജെ. എബ്രഹാം, സെക്രട്ടറി ടി.എസ്. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.