കളമശേരി: ഏലൂർ ഫ്യൂച്ചർ ഫുട്ബാൾ അക്കാ‌ഡമിയുടെ നേതൃത്വത്തിൽ 5 വയസ് മുതൽ 16 വയസുവരെയുള്ള നിർദ്ധനരായ പെൺകുട്ടികൾക്ക് സൗജന്യ ഫുട്ബാൾ പരിശീലനം നൽകുന്നു. മികച്ച ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അവസരവും നൽകും. പാതാളം എച്ച്.ഐ.എൽ., ഭാരത് മാതാ കോളേജ്, സെന്റ് ഫിലോമിനാസ് സ്കൂൾ ഗ്രൗണ്ടുകളിലായിരിക്കും പരിശീലനം. വിവരങ്ങൾക്ക് 9446367376