കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം 4471 നമ്പർ മേതല ശാഖയിലെ ശിവഗിരി പ്രാർത്ഥനാ കുടുംബ യൂണിറ്റ് കുടുംബ സംഗമം നടത്തി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ ശാഖ പ്രസിഡന്റ് കുമാരൻ അദ്ധ്യക്ഷത വഹിച്ചു.
ചെറുകഥാകൃത്ത് ശിവൻ മേതല , തേനിച്ച കർഷകൻ എം.ജി.അനിൽ, വനിതാ സംഘം ശാഖാ പ്രസിഡന്റ് സെക്രട്ടറി എന്നിവരെ ചടങ്ങിൽ ആദരിച്ചു.