acci
അപകടത്തിൽ മരിച്ച ഷിഹാബ്.

പെരുമ്പാവൂർ: പിക്കപ്പ് വാനും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് വാൻഡ്രൈവർ തത്ക്ഷണം മരിച്ചു. മലയിടംതുരുത്ത് മണ്ണൂപ്പറമ്പിൽവീട്ടിൽ അലിയാർ - റാബിയ ദമ്പതികളുടെ മകൻ ഷിഹാബാണ് (27) മരിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കളമശേരി മെഡിക്കൽ കൊളേജ് ആശുപത്രിയിലേക്ക് മാറ്റി. പെരുമ്പാവൂർ മലമുറിയിൽവച്ചാണ് അപകടം. ചക്ക കയറ്റാൻ മുവാറ്റുപുഴ ഭാഗത്തേക്ക് പുലർച്ചെ ആറോടെയാണ് വാൻ പുറപ്പെട്ടത്. പെരുന്നാളിന് ശേഷം ഷിഹാബിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. സഹോദരങ്ങൾ: സിറാജ്, ഷെബീന.