ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ശതാബ്ദി കപ്പ് ഫുട്‌ബാൾ ടൂർണമെന്റിന്റെ കലാശക്കൊട്ട് ഇന്ന് നടക്കും. വൈകിട്ട് നാലിന് കൊച്ചി കോർപ്പറേഷൻ ടീമും കൊടകര ഗ്രാമപഞ്ചായത്ത് ടീമും ഫൈനലിൽ ഏറ്റുമുട്ടും.

ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ആതിഥേയരായ ആലുവ നഗരസഭയെ ടൈബ്രേക്കറിൽ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് കൊച്ചിൻ കോർപ്പറേഷൻ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ നേടി സമനിലയിലായരുന്നു.