വൈപ്പിൻ: എടവനക്കാട് സെന്റ് അംബ്രോസ് ദൈവാലയത്തിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾക്ക് തുടക്കമായി. ഇന്ന് വൈകിട്ട് അഞ്ചിന് തിരുവത്താഴ ദിവ്യപൂജ, പാദക്ഷാളനം. 15ന് രാവിലെ 6.30ന് പരിഹാര പ്രദക്ഷിണം. ചാത്തങ്ങാട് ഉണ്ണിമിശിഹാ കപ്പേളയിൽനിന്ന് ആരംഭിക്കും. വൈകിട്ട് 5ന് കർത്താവിന്റെ പീഢസഹനാനുസ്മരണം, നഗരി കാണിക്കൽ പ്രദക്ഷിണം, രാത്രി 10.30ന് കബറടക്കം. 16ന് രാത്രി 11ന് പെസഹാജാഗരണം, പ്രദക്ഷിണം. 17ന് ഉയിർപ്പ്, രാവിലെ 7ന് ദിവ്യബലി.