photo

വൈപ്പിൻ: നെടുങ്ങാട് കൊല്ലേരിത്തറ ഭഗവതി ഭദ്രകാളിക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റി. 17ന് ആറാട്ടോടെ ഉത്സവം സമാപിക്കും. 16ന് മഹോത്സവം, രാവിലെ 7ന് ശ്രീബലി, വൈകിട്ട് 5ന് പകൽപൂരം,മേജർസെറ്റ് ചെണ്ടമേളം. 17ന് പ്രതിഷ്ഠാദിനം. ഉച്ചയ്ക്ക് 11ന് പ്രസാദ ഊട്ട്. വൈകിട്ട് 6ന് ആറാട്ട്ബലി, ആറാട്ട് പുറപ്പാട്, രാത്രി 12ന് ഗുരുതി.