കൊച്ചി: ഭാരതീയ റെയിൽവേ മസ്ദൂർ സംഘ് (ബി.ആർ.എം.എസ്) ദേശീയസമ്മേളനം ചെന്നൈ പെരമ്പൂരിൽ ദേശീയ അദ്ധ്യക്ഷൻ ഹിരൺമയ് പാണ്ഡേയ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഓൺലൈനിൽ സംസാരിച്ചു. കേന്ദ്രസഹമന്ത്രി എൽ. മുരുകൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ദക്ഷിണക്ഷേത്രീയ സംഘടനാ സെക്രട്ടറി ദ്വരൈരാജ്, അഖിലേന്ത്യാ സെക്രട്ടറി വി. രാധാകൃഷ്ണൻ, അഖിലേന്ത്യ സംഘടനാ സെക്രട്ടറി സരേന്ദ്രൻ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അശോക്‌കുമാർ ശുക്ല, റെയിൽ വികാസ്കേന്ദ്രം ഡയറക്ടറും അമൃതഭാരതി കേരള സംസ്ഥാന പ്രസിഡന്റുമായ നടേശൻ, തമിഴ്നാട് സംഘടനാ സെക്രട്ടറി തങ്കരാജ്, അഖിലേന്ത്യ വർക്കിംഗ് പ്രസിഡന്റ് തുളസിദാസൻ നായർ എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി പവൻകുമാർ (പ്രസിഡന്റ്) , ഉണ്ണിക്കൃഷ്ണൻ (വർക്കിംഗ് പ്രസിഡന്റ്), മംഗേഷ് ദേശ്പാണ്ഡേ (സെക്രട്ടറി ജനറൽ), ഭാനുപ്രസാദ് പാഠക് (ട്രഷറർ). ദേശീയ സംഘടനാ സെക്രട്ടറിമാരായി ശരവൺരാജ്, രാധാകൃഷ്ണ തൃപാഠി, ന്യൂഡൽഹി കാര്യാലയ സെക്രട്ടറിയായി ദിലീപ് ചക്രവർത്തി എന്നിവരെ തിരഞ്ഞെടുത്തു.