കൂത്താട്ടുകുളം:കോഴിപ്പിള്ളി കാവിന് സമീപം മാനവ സേവാ ട്രസ്റ്റ് ഓഫീസ് പ്രവർത്തനമാരംഭിച്ചു. കോഴിപ്പിള്ളി ഭഗവതിക്ഷേത്രം മേൽശാന്തി ഇ.എൻ.സുനിൽ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ദീപക്. എസ്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചന്ദ്രൻ സെക്രട്ടറി പി.എം. മനോജ്, ജോയിൻ സെക്രട്ടറി മജീഷ്.പി.എൻ, ട്രഷറർ രാഹുൽ രാധാകൃഷ്ണൻ, പി.എൻ.മുരളീധര ശർമ്മ അഡ്വക്കേറ്റ് വിജി.വി. നമ്പൂതിരി എന്നിവർ സംസാരിച്ചു. സാമൂഹ്യ സേവനവും ആദ്ധ്യാത്മിക പഠനവും ക്ഷേത്ര കലകളെ പ്രോത്സഹിപ്പിക്കുക എന്നിവയാണ് ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യം.