k-surendran
ബി.ജെ.പി നേതാവായിരുന്ന ദേശം പി. ഗോപിനാഥിന്റെ അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: ബി.ജെ.പി നേതാവായിരുന്ന ദേശം പി. ഗോപിനാഥ് അനുസ്മരണ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ എസ്. സുരേഷ്, രേണു സുരേഷ്, ടി.പി. സിന്ധുമോൾ, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, ന്യുനപക്ഷമോർച്ച ദേശീയ സെക്രട്ടറി നോബിൾ മാത്യു, സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ്, വി.കെ. ഭസിത്കുമാർ, എസ്. സജി, എൻ.പി. ശങ്കരൻകുട്ടി, ലത ഗംഗാധരൻ, രജന ഹരീഷ്, രൂപേഷ് പൊയ്യാട്ട്, സി. സുമേഷ്, വി.വി. ഷണ്മുഖൻ തുടങ്ങിയവർ സംസാരിച്ചു.