കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാംവാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള 'എന്റെ കേരളം' മെഗാ എക്സിബിഷൻ മേയ് 7 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കും. 7ന് വൈകിട്ട് 5ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
സാംസ്‌കാരിക പരിപാടികൾ, സെമിനാറുകൾ, സ്റ്റാളുകൾ, ഒരു വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ, കേരളത്തിന്റെ ചരിത്രം, തീം ഏരിയ തുടങ്ങിയവയാണ് മേളയുടെ ആകർഷണം.
മേളയുടെ ഒരുക്കങ്ങൾ ഏപ്രിൽ 20നകം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജാഫർമാലിക് നിർദേശിച്ചു.
വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കും.