പറവൂർ: അപ്രതീക്ഷിതമായ വോൾട്ടേജ് വ്യതിയാനം നാൽപ്പതോളം വീടുകളിലെ വൈദ്യുത ഉപകരണങ്ങൾ കേടായി. വടക്കേക്കര ഇലക്ട്രിക്ക് സെക്ഷനിലെ കുഞ്ഞിത്തൈ പിടിഞ്ഞാറ് കൊത്തളം ഭാഗത്താണ് തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ വ്യാപകനാശനഷ്ടം സംഭവിച്ചു.
ഒട്ടുമിക്ക വീടുകളിലും ടെലിവിഷനുകളും ഫ്രിഡ്ജും പ്രവർത്തന രഹിതമായി. ട്യൂബുകളും ബൾബുളും ഫ്യൂസായി. വേട്ടുവന്തറ രാജന്റെ വീട്ടിലെ സി.സി ടി.വി, ടി.വി, ഫ്രിഡ്ജ് എന്നിവ കേടായി. ഒരാഴ്ച മുമ്പ് മാത്രം വാങ്ങിയതായിരുന്നു ഫ്രിഡ്ജ്. വേട്ടുവന്തറ ബോസ്, മുരളി, ആലപ്പാട്ട് ജോസഫ്, മുല്ലശ്ശേരി പഷ്പൻ,സാംസൺ, മഠത്തിൽ ജയ, ചെട്ടിവളപ്പിൽ മാർട്ടിൻ, ചാറക്കാട്ട് സത്യൻ എന്നിവരുടെ ഒന്നിലധികം വീട്ടുപകരണങ്ങൾ കേടായി.
തിങ്കളാഴ്ച ഈ ഭാഗത്ത് വൈദ്യുതി ലൈനിൽ കെ.എസ്.ഇ.ബി അറ്റകുറ്റ പണികൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. സമീപത്തെ ട്രാൻസ്‌ഫോർമറിലുണ്ടായ തകരാറാണ് വോൾട്ടേജ് വ്യതിയാനം ഉണ്ടാകാൻ കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.