കൊച്ചി: മഹാരാജാസ് കോളേജിൽ മൊബൈൽ വെളിച്ചത്തിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതേണ്ടിവന്നത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് കെ.എസ്. യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു. സംഭവം അതീവ ഗൗരവത്തോടുകൂടി കാണണമെന്നും കോളേജിന്റെ വികസനത്തിനുള്ള ഫണ്ടുകളിൽ തിരിമറി നടന്നിട്ടുണ്ടായെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡയറക്ടർ ഒഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ മേധാവിക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.