ഉദയംപേരൂർ: പത്താം മൈലിന് സമീപം മംഗലത്ത് ആഞ്ജനേയ ഭഗവതി ക്ഷേത്രത്തിലെ ഹനുമൽ ജയന്തി മഹോത്സവം 14, 15, 16 തീയതികളിൽ അശോകൻ തന്ത്രിയുടെയും മേൽശാന്തി അരുൺ ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിൽ നടക്കും. 14ന് രാവിലെ 6ന് മഹാഗണപതി ഹോമം. 9ന് കലശാഭിഷേകം തുടർന്ന് ഉദയാസ്തമയ പൂജ.

വൈകിട്ട് 6ന് ദീപാരാധന, തുടർന്ന് വലിയ ഭഗവതിസേവ, 8ന് അത്താഴ പൂജ. 15ന് രാവിലെ മഹാഗണപതി ഹോമം, 9ന് കലശാഭിഷേകം, 10ന് ഉച്ചപൂജ, വൈകിട്ട് 6ന് ദീപാരാധന, തുടർന്ന് വലിയ ഭഗവതിസേവ, 6ന് ക്ഷേത്രചടങ്ങുകൾ പതിവുപോലെ. 9.30ന് ഹനുമൽ ദർശനം (ദർശന പ്രാധാന്യം), തുടർന്ന് ഭദ്രകാളിക്ക് മഹാകുരുതിയും ഉച്ചപൂജയും. 12:30ന് പ്രസാദംഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, അഷ്ടനാഗ പൂജ, സർപ്പംപാട്ട്, രാത്രി 12ന് വലിയ ഗുരുതി.