കൊച്ചി: എൽ.ഐ.സിയെ സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടെന്ന കാമ്പയിന് തുടക്കം. കാമ്പയിന്റെ പ്രചാരണത്തിനായി തയാറാക്കിയ പീപ്പിൾ ഫോർ എൽ.ഐ.സി എന്ന വെബ്‌സൈറ്റ് ഉദ്ഘാടനം എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം നിർവഹിച്ചു. ലഘുലേഖ വിതരണം എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രന് നൽകി അദ്ദേഹം നിർവഹിച്ചു.