കൊച്ചി: സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ സംസ്ഥാന സമ്മേളനം മേയ് 20, 21, 22 തീയതികളിൽ ശിക്ഷക്‌സദനിൽ നടക്കും. ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പി.ബി അംഗങ്ങളായ ആർ. മനസയ്യ, പി.ജെ. ജെയിംസ്, തമിഴ്‌നാട് സെക്രട്ടറി മനോഹരൻ തുടങ്ങിയവർ പങ്കെടുക്കും. 150 പ്രതിനിധികൾ പങ്കെടുക്കും. 21ന് സെമിനാർ നടത്തും. സിൽവർലൈൻ പദ്ധതിയടക്കമുള്ള ജനവിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ ജനകീയ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനുള്ള പ്രവർത്തനപരിപാടികൾക്ക് സമ്മേളനം രൂപം നൽകും. പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.കെ. ദാസൻ, പി.ബി അംഗം പി.ജെ. ജെയിംസ്, സ്വാഗതസംഘം ചെയർമാൻ പി.എം. പ്രേംബാബു തുടങ്ങിയവർ പങ്കെടുത്തു.