അങ്കമാലി: സംസ്ഥാന ബാംബൂ കോർപ്പറേഷനിലെ ഈറ്റവെട്ട്, പനമ്പുനെയ്ത്ത് തൊഴിലാളികളുടെ ഡി.എ വിതരണോദ്ഘാടനം ഇന്ന് നടക്കും വൈകിട്ട് 3ന് അങ്കമാലി നാസ് ഓഡിറ്റോറിയത്തിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷതവഹിക്കും. 10 മാസത്തെ ഡി.എയാണ് വിതരണം ചെയ്യുന്നതെന്ന് ചെയർമാൻ ടി.കെ. മോഹനൻ പറഞ്ഞു.