
കോലഞ്ചേരി: ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും ബാഡ്മിന്റൻ ദേശീയ കോച്ചുമായ യു.വിമൽകുമാർ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്പോർട്സ് സെന്ററിലെ ബാഡ്മിന്റൺ പരിശീലനം വിലയിരുത്താനെത്തി. കടയിരുപ്പ് പ്ലാന്റ് ലിപ്പിഡ്സ് കമ്പനി 5 കോടി രൂപ മുടക്കി സെന്റ് പീറ്റേഴ്സ് സ്കൂളിന് നിർമ്മിച്ചുനൽകിയ സ്പോർട്സ് സെന്ററിലെ എ.സി ഇൻഡോർ സ്റ്റേഡിയത്തിൽ 4 വുഡൻ കോർട്ടുകളിലാണ് ജില്ലയിലെ സ്ക്കൂൾ വിദ്യാർഥികൾക്ക് പരിശീലനം നൽകുന്നത്.
അന്തർദേശീയ നിലവാരമുള്ള കോർട്ടിൽ പരിശീലനം ലഭിക്കുന്നത് കുട്ടികളുടെ വളർച്ചയ്ക്ക് ഏറെ സഹായകരമാണെന്ന് ദ്രോണാചാര്യ അവാർഡ് ജേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. സ്കൂൾ ബോർഡ് ചെയർമാൻ ഫാ.ജേക്കബ് കുര്യൻ, മാനേജർ മാത്യു പി.പോൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.