aiyf-maradu
കൊച്ചി - മധുര ദേശീയപാതയിൽ കുണ്ടന്നൂർ ജംഗ്ഷനു കിഴക്കുവശം കുടിവെള്ള പൈപ്പ് പൊട്ടി രൂപംകൊണ്ട കുഴിയിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ തെങ്ങിൻ തൈ നട്ട് പ്രതിഷേധിക്കുന്നു.

മരട്: കൊച്ചി - മധുര ദേശീയപാതയിൽ കുണ്ടന്നൂർ ജംഗ്ഷന് കിഴക്കുവശം കുടിവെള്ളപൈപ്പ് പൊട്ടി രൂപംകൊണ്ട കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാരിയുടെ കാലൊടിഞ്ഞു. കുമ്പളം സ്വദേശിനിക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസമാണ് സംഭവം. കുണ്ടന്നൂർ ജംഗ്ഷനിൽനിന്ന് മരടിലേക്ക് പോകുന്ന വഴിയിൽ ആദ്യത്തെ പെട്രോൾപമ്പിനു മുൻവശത്തും ഇത്തരത്തിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴിയിൽചാടി യാത്രക്കാരുടെ ദേഹത്ത് വെള്ളം തെറിക്കുന്നതും പതിവായി. കുണ്ടന്നൂരിലെ ഓട്ടോ തൊഴിലാളികളും എ.ഐ.വൈ.എഫ് പ്രവർത്തകരും റോഡിലെ കുഴിയിൽ തെങ്ങിൻ തൈ നട്ട് പ്രതിഷേധിച്ചു.