കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ വെളിച്ചക്കുറവിനെത്തുടർന്ന് മൊബൈൽ ഫ്ളാഷ് ലൈറ്റിന്റെ വെളിച്ചത്തിൽ വിദ്യാർത്ഥികൾ എഴുതിയ പരീക്ഷകൾ റദ്ദാക്കി. മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും ഉൾപ്പെടെ നാല് പരീക്ഷകളാണ് റദ്ദാക്കിയത്. അഡിഷണൽ ചീഫ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.