കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് കല്ലിൽ പതിനൊന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി സംഗമവും 100ദിനം തൊഴിൽ പൂർത്തീകരിച്ച തൊഴിലാളികളേയും 75വയസ് പൂർത്തിയായിട്ടും പണിക്കിറങ്ങിയ തൊഴിലാളികളേയും മേറ്റുമാരെയും ആദരിച്ചു. മേതല എസ്.എൻ.ഡി.പി ശാഖഹാളിൽ വച്ച് നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനം ചെയ്തു. മെമ്പർ ജിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ്. പ്രസിഡന്റ് ജോബി ഐസക്ക്, സി.ഡി.എസ് ചെയർപേഴ്സൺ
ലൈല അബ്‌ദുൾഖാദർ, വൈസ് ചെയർപേഴ്സൺ അശ്വതി, ഉദ്യോഗസ്ഥരായ ലിജി പോൾ, അരുൺകുമാർ, പി.ആർ. ലിജി, രശ്മി എസ്.നായർ,
സി.ഡി.എസ് മെമ്പർ എം. കാർത്തു, എ.ഡി.എസ് പ്രസിഡന്റ് നീതു രഞ്ജിത്ത്, സെക്രട്ടറി ഷീജ സന്തോഷ്, വൈസ് പ്രസിഡന്റ് സുമോൾ ഷാജി, ർ ബിന്ദുബെസി, പ്രദീബ പ്രേംകുമാർ, ഇ.എം. പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. തൊഴിലാളികൾക്ക് സമ്മാനങ്ങൾ നൽകി.