
അങ്കമാലി: സംസ്ഥാന കുടുംബശ്രീ മിഷന്റെ തീരുമാനപ്രകാരം സി.ഡി.എസ് ആരംഭിച്ച വിഷു വിപണനമേളയ്ക്ക് അങ്കമാലി നഗരസഭയിൽ തുടക്കമായി. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിലാണ് മേള. നഗരസഭ വൈസ് ചെയർപേഴ്സൺ റീത്താ പോൾ ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി പോളി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, നഗരസഭ പ്രതിപക്ഷനേതാവ് ടി.വൈ. ഏല്യാസ്, സി.ഡി.എസ് ചെയർപേഴ്സൺ ലില്ലി ജോണി, വൈസ് ചെയർപേഴ്സൺ ഷൈലജ തങ്കരാജ്, അക്കൗണ്ടന്റ് ലിന്റ ഹർഷൽ, കമ്മ്യൂണിറ്റി ഓർഗനൈസർ ജിൻസി ബിജു, എം.ഇ കൺവീനർ പ്രസന്നദാസൻ എന്നിവർ പങ്കെടുത്തു.