ഞാറക്കൽ: കനത്തമഴയിൽ ചാപ്പ കടപ്പുറത്തെ 15 വീടുകൾ വെള്ളത്തിലായി. വീട്ടിൽനിന്ന് പുറത്തേക്കിറങ്ങാനു തിരിച്ചും ദീർഘദൂരം വെള്ളത്തിലൂടെ നീന്തേണ്ട സ്ഥിതിയിലാണ്. ചാപ്പ കടപ്പുറത്ത് വൈപ്പിൻ മുനമ്പം തീരദേശ റോഡിന് പടിഞ്ഞാറ് എൻ.കെ.ആർ കമ്പനിയുടെ വടക്കുഭാഗത്ത് താമസിക്കുന്നവരാണ് ദുരിതത്തിലായത്. തീരദേശ റോഡ് ഉയർത്തി നിർമ്മാണം തുടങ്ങിയതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽനിന്ന് 250 മീറ്റർ തെക്കോട്ടും വടക്കോട്ടും മാറി കാനകൾ ഉണ്ട്. കാന നിർമിച്ചാൽ ഇവിടെയും പ്രശ്‌നപരിഹാരം ആകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എളങ്കുന്നപ്പുഴ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.