bank

കൊച്ചി: റോട്ടറി ക്ലബ് കൊച്ചിൻ സ്‌മാർട്ട് സിറ്റിയും ബീച്ച് സൈഡ് ക്ലബ്ബും സംയുക്തമായി നടത്തുന്ന ഓക്‌സിജൻ കോൺസെൻട്രേറ്റർ ബാങ്ക് ലിസി ഹോസ്പിറ്റലിൽ പ്രവർത്തനമാരംഭിച്ചു. നിർദ്ധന രോഗികൾക്ക് സൗജന്യമായി ഓക്‌സിജൻ കോൺസെൻട്രേറ്റർ മെഷീനുകൾ നൽകുന്ന പദ്ധതിയാണിത്.

ഉദ്ഘാടനം റോട്ടറി അസിസ്റ്റന്റ് ഗവർണർ നരേന്ദ്രകുമാർ നിർവ്വഹിച്ചു. റോട്ടറി ക്ലബ്ബ് കൊച്ചിൻ സ്‌മാർട്ട് സിറ്റി പ്രസിഡന്റ് ഡോ. ബിബു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കാരേടൻ മെഷീൻ രോഗിക്ക് കൈമാറി.
ലിസി ഹോസ്പിറ്റൽ പൾമനോളജി വിഭാഗം മേധാവിയും ഇന്ത്യൻ ചെസ്റ്റ് സൊസൈറ്റി കേരള ഘടകം സെക്രട്ടറിയുമായ ഡോ. പരമേശ് എ.ആർ., റോട്ടറി ക്ലബ് ബീച്ച് സൈഡ് പ്രസിഡന്റ് ഷിയാസ് കുനിയിൽ, നവാസ് ഖാൻ, ബിപിൻ എന്നിവർ പ്രസംഗിച്ചു.
താത്കാലിക ആവശ്യത്തിന് ഓക്‌സിജൻ കോൺസെൻട്രേറ്റർ മെഷീൻ ആവശ്യമുള്ള രോഗികൾ 04842402044 എക്സ്റ്റൻഷൻ 6088 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ആശുപത്രി അറിയിച്ചു.