കുറുപ്പംപടി: അശമന്നൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി വ്യക്തിഗത ആനുകൂല്യങ്ങൾ നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അശമന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അശമന്നൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. അശമന്നൂർ മണ്ഡലം പ്രസിഡന്റ് ബിനോയ് ചെമ്പകശേരി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.എം. സലിം, പി.പി. തോമസ് പുല്ലൻ, പി.കെ. ജമാൽ, പി.എസ്. രാജൻ, പ്രീത സുകു, സുബൈദ പരീത്,എം.എം. ഷൗക്കത്തലി, പി.സി. ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.