vishu

കൊച്ചി: മേടപ്പുലരിയിൽ പൊൻകണി ഒരുക്കാൻ ഇക്കുറി പോക്കറ്റ് കീറും ! കൃഷ്ണ വിഗ്രഹം മുതൽ കണിക്കൊന്നയ്ക്ക് വരെ 5 മുതൽ 10 ശതമാനം വരെയാണ് വില വർദ്ധന. വേനൽ കനത്തതോടെ പഴം പച്ചക്കറി വിലയും ആനുപാതികമായി ഉയർന്നിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും ഇന്ധനവില വ‌ർദ്ധനവുമാണ് പ്രധാന കാരണം. വിലയെത്ര ഉർന്നാലും കൊവിഡ് ആശങ്കയൊഴിഞ്ഞിരിക്കെ എത്തിയ വിഷു കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാടും നഗരവും. ബ്രേഡ്‌വേയിലും എറണാകുളം മാർക്കറ്റിലും കണിയൊരുക്കാനുള്ള സാധനങ്ങൾ വാങ്ങാൻ ആളുകളുടെ വൻ തിരക്കാണ്. ഗ്രാമങ്ങളിലും സമാനം തന്നെ. വിഷു അടുത്തതോടെ വിപണി ഉണർന്നു.

 വരവ് കുറഞ്ഞു, വില കൂടി

മനോഹരങ്ങളായ കൃഷ്ണ വിഗ്രഹങ്ങളാണ് വഴിയോരങ്ങളിലും കടകളിലും ഇടം പിടിച്ചിരിക്കുന്നത്. പേപ്പർ പൾപ്പ്, ഫൈബർ, പ്ലാസ്റ്റർ ഒഫ് പാരീസ് തുടങ്ങിയവയിൽ നിർമ്മിച്ച ഇവ ഒന്നിനൊന്ന് വർണ്ണവിസ്മയം നൽകുന്നവയാണ്. കുഞ്ഞു വിഗ്രഹങ്ങൾ മുതൽ ഒരാൾ പൊക്കത്തിൽ വരെയുള്ളവ ഉണ്ടെങ്കിലും വിഷുക്കണിക്കായി മാത്രം തയാറാക്കിയവക്കാണ് ആവശ്യക്കാർ കൂടുതലും. 200 മുതൽ 9000 രൂപ വരെയാണ് വിപണിയിലെ വിവിധ തരത്തിലുള്ള വിഗ്രഹങ്ങളുടെ വില. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കൃഷ്ണ വിഗ്രഹങ്ങൾക്ക് ഇക്കുറി 50 രൂപ മുതൽ 300 രൂപ വരെയാണ് വില കൂടിയിട്ടുളളത്. നിർമ്മാണ സാമഗ്രികൾക്കും പെയിന്റിനും വില കൂടിയതാണ് കാരണം. വിഗ്രഹങ്ങളുടെ വരവും കുറഞ്ഞിട്ടുണ്ട്.

 കൃഷ്ണ വിഗ്രഹങ്ങൾ വില

• ഫൈബർ - ₹175 - ₹9000

• കളിമണ്ണ് - ₹130 - ₹1750

• പൾപ്പ് - ₹ 165 - ₹ 750

 പ്ലാസ്റ്റിക് കൊന്നപ്പൂ

വേനൽ മഴ ചതിച്ചു, വിഷപ്പുലരിയെത്തും മുമ്പേ കാഴ്ചയുടെ വസന്തം തീർത്ത കൊന്നപ്പൂവെല്ലാം കൊഴിഞ്ഞു. ഇതോടെ വിപണയിൽ പ്ലാസ്റ്റിക്ക് കൊന്നപ്പൂവിന് വൻ ഡിമാൻഡ്. 60 രൂപയാണ് ഒന്നിന്റെ വില. 12 എണ്ണത്തിന് 450 രൂപ നൽകിയാൽ മതി. നിരവധിപ്പേർ പ്ലാസ്റ്റിക് പൂ തേടിയെത്തിയതോടെ വീണ്ടും സ്റ്റോക്ക് എത്തിച്ചിരിക്കുകയാണ് വ്യാപാരികൾ.

കൃഷ്ണ വിഗ്രങ്ങൾക്ക് ഇത്തവണ ആവശ്യക്കാർ ഏറെയാണ്. പല സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം തന്നെ ശില്പനങ്ങൾ വിറ്റുതീർന്നു.

മനോജ്

വ്യാപാരി

എറണാകുളം ബ്രോഡ്വവേ

 വെള്ളരി -30

 ചക്ക - 50

 ആപ്പിൾ -230

 മാങ്ങ -110

 ഓറഞ്ച് -130

 മുന്തിരി -130

 മത്തൻ - 30

 തണ്ണിമത്തൻ -25

 ഞാലിപ്പൂവൻ -54