കൊച്ചി: കൊച്ചി കോർപ്പറേഷനിലെയും തൃപ്പൂണിത്തുറ നഗരസഭയിലെയും ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു.

കൊച്ചി കോർപ്പറേഷനിലെ 62 ാം ഡിവിഷനിൽ മഹിളാമോർച്ച ദേശീയ സെക്രട്ടറി പത്മജ മേനോൻ മത്സരിക്കും. തൃപ്പൂണിത്തുറ നഗരസഭ 11ാം വാർഡ് ഇളമന തോപ്പിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വള്ളി രവിയും 46 ാം വാർഡ് പിഷാരികോവിലിൽ രതി രാജുവും മത്സരിക്കുംമെന്ന് ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അറിയിച്ചു.