തൃപ്പൂണിത്തുറ: യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിൽ നടത്തിയ യുവജന റാലിക്ക് കുന്നത്തുനാട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമലയിൽ സ്വീകരണം നൽകി. കെ. പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് പി.എച്ച്‌. അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ഐ.കെ രാജു,യു.ഡി.എഫ് ചെയർമാൻ സി.പി. ജോയി, ബ്ലോക്ക് പ്രസിഡന്റുമാരായ നിബു കുര്യാക്കോസ്, കെ.വി. എൽദോ, സംസ്ഥാന സെക്രട്ടറിമാരായ ആബിദ് അലി,ലിന്റോ പി.ആന്റു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലിജോ മാളിയേക്കൽ, സി.കെ സിറാജ്, സിജു കടയ്ക്കനാട്,മിഥുൻ എം. രാജ്,ലിസി അലക്സ്,വിജു പാലാൽ, പി.ആർ മുരളീധരൻ, എൽദോ ജോർജ്ജ്, പ്രദീപ് നെല്ലിക്കുന്നത്ത്,അജോ മനച്ചേരി, സുജിത്ത്,അരുൺ പാലിയത്ത്, ശ്രീനാഥ് ശ്രീധർ,ജോസ് വിൻ, ബേസിൽ തങ്കച്ചൻ എന്നിവർ സംസാരിച്ചു.