കൊച്ചി: കരുതലായ് എറണാകുളം മെഡിക്കൽ ക്യാമ്പിന്റെ ഭാഗമായി എറണാകുളം ടൗൺ ഹാളിൽ നടന്ന സൗജന്യ കണ്ണട വിതരണത്തിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ. എ നിർവഹിച്ചു. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, കൗൺസിലർമാരായ മിന്നാ വിവേര, ബെൻസി ബെന്നി, മിനി ദിലീപ്, രജനി മണി, ശാന്ത വിജയൻ, ബ്ലോക് പഞ്ചായത്ത് അംഗം ലിസി വാരിയത്ത്, വി.കെ. ശശി തുടങ്ങിയവർ പങ്കെടുത്തു.