പറവൂർ: പറവൂർ - വടക്കേക്കര സർവീസ് സഹകരണബാങ്ക് മുതിർന്ന അംഗങ്ങൾക്ക് വിഷുക്കൈനീട്ടമായി നൽകുന്ന പെൻഷൻ വിതരണം, ഭിന്നശേഷിക്കാരായ മക്കളെ പരിപാലിക്കുന്ന അമ്മമാർക്കായുള്ള സാന്ത്വനം സഹായഹസ്തം പദ്ധതി, വിഷു - ഈസ്റ്റർചന്ത എന്നിവയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ സഹകരണബാങ്ക് മുൻ ഡയറക്ടർബോർഡ് അംഗം ടി.ആർ. ബോസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.എസ്. ജനാർദ്ദനൻ, എം.ജി. നെൽസൻ, സെക്രട്ടറി കെ.എസ്. ജയ്സി തുടങ്ങിയവർ സംസാരിച്ചു.